കമല്‍ഹാസനും രജനീകാന്തും പാര്‍ട്ടി രൂപീകരണ തിരക്കില്‍

Update: 2018-05-23 15:41 GMT
Editor : Sithara
കമല്‍ഹാസനും രജനീകാന്തും പാര്‍ട്ടി രൂപീകരണ തിരക്കില്‍
Advertising

ആരാധകരെ കണ്ട് പ്രവര്‍ത്തനം വിപുലീകരിക്കുന്ന തിരക്കിലാണ് കമല്‍ഹാസന്‍. രജനി രസികര്‍ മന്‍ട്രങ്ങളെ ശക്തിപ്പെടുത്തി, പാര്‍ട്ടി ഘടകങ്ങളാക്കി മാറ്റുകയാണ് രജനീകാന്ത് ചെയ്യുന്നത്.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപത്തിന് ശേഷം പാര്‍ട്ടി രൂപീകരണത്തിലുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ് താരങ്ങളായ കമല്‍ഹാസനും രജനീകാന്തും. ആരാധകരെ കണ്ട് പ്രവര്‍ത്തനം വിപുലീകരിക്കുന്ന തിരക്കിലാണ് കമല്‍ഹാസന്‍. രജനി രസികര്‍ മന്‍ട്രങ്ങളെ ശക്തിപ്പെടുത്തി, പാര്‍ട്ടി ഘടകങ്ങളാക്കി മാറ്റുകയാണ് രജനീകാന്ത് ചെയ്യുന്നത്.

ഫെബ്രുവരി 21ന് സംസ്ഥാന പര്യടനം ആരംഭിച്ച് അന്ന് തന്നെ പാര്‍ട്ടിയും പ്രഖ്യാപിക്കുമെന്ന്, കമല്‍ഹാസന്‍ പറഞ്ഞതോടെയാണ് രജനീകാന്തും പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആള്‍വാര്‍പേട്ടിലെ വീട്ടില്‍ ആരാധകരെ കാണുന്ന തിരക്കിലാണ് കമല്‍ഹാസന്‍. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെയാണ് കമല്‍ കാണുന്നത്. ഇവരോട് പ്രദേശത്തെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും സംസ്ഥാന പര്യടനത്തിന്റെ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

21ന് രാമനാഥപുരത്ത് കടലിലെ തിരമാലകള്‍ പോലെ ആളുകളെ എത്തിക്കണമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചത്. എല്ലാവരും അന്ന് അവിടെ എത്തി അദ്ദേഹത്തോടുള്ള ആദരവ് അറിയിക്കും. താഴെ തട്ടിലുള്ള രസികര്‍ മന്‍ട്രങ്ങളെ രാഷ്ട്രീയ പാര്‍ട്ടി ഘടകങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് രജനീകാന്ത് നടത്തുന്നത്. ശക്തമായ അടിത്തറയുണ്ടാക്കിയതിന് ശേഷമായിരിക്കും രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം. കൂടുതല്‍ ആളുകളെ മന്‍ട്രങ്ങളില്‍ ചേര്‍ക്കുന്നവര്‍ക്ക് ഭാരവാഹി സ്ഥാനങ്ങള്‍ നല്‍കുമെന്നും രജനി വാഗ്ദാനം നല്‍കുന്നുണ്ട്.
ഓരോ തെരുവിലും ഓരോ മന്‍ട്രങ്ങള്‍ രൂപീകരിച്ച്, ആളുകളെ സംഘടിപ്പിക്കുന്ന തിരക്കിലാണ് രജനിയുടെ ആരാധകര്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News