ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍

Update: 2018-05-26 21:54 GMT
Editor : Sithara
ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍
Advertising

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ഇന്ദ്രനീൽ രാജ്യഗുരു അറസ്റ്റിൽ.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ഇന്ദ്രനീൽ രാജ്യഗുരു അറസ്റ്റിൽ. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരൻ ദീപു രാജ്യഗുരു ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാതി നല്‍കാനെത്തിപ്പോഴാണ് അറസ്റ്റിലായത്.

പരാതി നൽകാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഇന്ദ്രനീൽ അക്രമികൾക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരവും നടത്തി. തുടര്‍ന്നാണ് പൊലീസ് ഇന്ദ്രനീലിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യമാണ് ദീപു ആക്രമിക്കപ്പെടാനും ഇന്ദ്രനീലിനെ അറസ്റ്റ് ചെയ്യാനും കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ഇന്ദ്രനീല്‍ മത്സരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News