തെലങ്കാനയില്‍ 12 മാവോയിസ്റ്റുകളും ഒരു പൊലീസുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Update: 2018-05-27 01:57 GMT
Editor : Subin
തെലങ്കാനയില്‍ 12 മാവോയിസ്റ്റുകളും ഒരു പൊലീസുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
Advertising

തെലുങ്കാനയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ഹരിഭൂഷണ്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തെലുങ്കാന ചത്തീസ്ഗഢ് അതിര്‍ത്തിയില്‍ വന്‍ മാവോയിസ്റ്റ് വേട്ട. പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി.

തെലുങ്കാന ചത്തീസ്ഗഡ് അതിര്‍ത്തിയിലുള്ള പുജാരി കാങ്കര്‍ വന മേഖലകളിലായി രാവിലെ 6.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെലുങ്കാനയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ഹരിഭൂഷണ്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗമായ ഗ്രേഹൗണ്ടിലെ ഉദ്യോഗസ്ഥനായ സുശീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസ്‌കാര്‍ക്ക് പരിക്കേറ്റു.

മേഖലയില്‍ നടത്തിയ തിരച്ചിലില്‍ എ കെ 47 തോക്കുകള്‍ ഉള്‍പ്പെടുന്ന ആയുധ ശേഖരം പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. തെലുങ്കാനയിലെ ചെര്‍ലാ മണ്ഡല്‍ ഭാഗത്തു നിന്നാണ് ആയുധ ശേഖരം പിടിച്ചത്. തെലുങ്കാന ഛത്തീസ്ഗഡ് പോലീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടലില്‍ പങ്കെടുത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News