ലോകത്തിലെ ഏറ്റവും വലിയ ബ്ലൌസുമായി ബംഗളൂരു സ്വദേശിനി ഗിന്നസില്‍
ഫാഷന്‍ ഡിസൈനര്‍ കൂടിയായ അനുരാധ വിനയ് ഫാഷന്‍സ് എന്നൊരു സ്ഥാപനവും നടത്തുന്നുണ്ട്
ലോകത്തിലെ ഏറ്റവും വലിയ ബ്ലൌസ് തയ്ച്ച് ബംഗളൂരുക്കാരിയായ അനുരാധ ഈശ്വര്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടംപിടിച്ചു. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അനുരാധ വിനയ് ഫാഷന്‍സ് എന്നൊരു സ്ഥാപനവും നടത്തുന്നുണ്ട്.
30 അടി ഉയരവും 44 അടി വീതിയുമുള്ള ബ്ലൌസ് അഞ്ച് പേര്‍ ചേര്‍ന്ന് 72 മണിക്കൂര്‍ കൊണ്ടാണ് രൂപം കൊടുത്തതെന്ന് അനുരാധ പറഞ്ഞു. 280 മീറ്റര്‍ പ്രിന്റണ്‍ കോട്ടണ്‍ തുണിയാണ് ഇതിനായി ഉപയോഗിച്ചത്. പൈപ്പിംഗിനായി 20 മീറ്റര്‍ ഓറഞ്ച് നിറത്തിലുള്ള പോളിസ്റ്റര്‍ തുണിയും ഉപയോഗിച്ചു.
ബംഗളൂരുവിലെ നഗരഭാവിയിലുള്ള സെന്റ്.സോഫിയ കോണ്‍വെന്റ് ഹൈസ്കൂളിലാണ് വലിയ ബ്ലൌസ് പ്രദര്‍ശിപ്പിച്ചത്. ലിംകാ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ്, വേള്‍ഡ് റെക്കോഡ്സ് ഇന്ത്യ, യൂണിവേഴ്സല്‍ റെക്കോഡ് ഫോറം വേള്‍ഡ് റെക്കോഡ്സ്, ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സ് എന്നിവയിലും അനുരാധയുടെ ബ്ലൌസ് വലിപ്പം കൊണ്ട് ഇടംപിടിച്ചിട്ടുണ്ട്.