കൗമാരപ്രായക്കാരനെ അടിച്ചു ബോധംകെടുത്തി വലിച്ചിഴച്ചുകൊണ്ടുപോയ പൊലീസുകാരന്‍ കാമറയില്‍ കുടുങ്ങി

Update: 2018-05-28 09:00 GMT
കൗമാരപ്രായക്കാരനെ അടിച്ചു ബോധംകെടുത്തി വലിച്ചിഴച്ചുകൊണ്ടുപോയ പൊലീസുകാരന്‍ കാമറയില്‍ കുടുങ്ങി
Advertising

കൗമാരപ്രായക്കാരനെ അടിച്ചു ബോധംകെടുത്തി വലിച്ചിഴച്ചുകൊണ്ടുപോയ പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

കൗമാരപ്രായക്കാരനെ അടിച്ചു ബോധംകെടുത്തി വലിച്ചിഴച്ചുകൊണ്ടുപോയ പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഗ്വാളിയോളിറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. തിരക്കേറിയ ഗ്വാളിയോര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് കൗമാരപ്രായക്കാരനെ പൊലീസ് കോണ്‍സ്റ്റബിള്‍ മര്‍ദിച്ചു ബോധരഹിതനാക്കിയത്. റെയില്‍വെ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളാണ് മര്‍ദിച്ചത്. മര്‍ദനത്തിന് ഇരയായ കൗമാരപ്രായക്കാരന്‍ മോഷ്ടവാണെന്നായിരുന്നു പൊലീസുകാരന്റെ അവകാശവാദം. കൗമാരപ്രായക്കാരന്റെ തലക്കടിച്ച് ബോധംകെടുത്തിയ പൊലീസുകാരന്‍ പിന്നീട് റെയില്‍വെ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. കഴുത്തില്‍ തുണി ചുറ്റി ആളുകള്‍ക്കിടയിലൂടെയായിരുന്നു പൊലീസുകാരന്‍ കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയത്. കുറച്ചിടെയെത്തിയപ്പോള്‍ പ്ലാറ്റ്ഫോമിലേക്ക് ഇയാളെ വലിച്ചെറിഞ്ഞ ശേഷം വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന ആരും തന്നെ പൊലീസുകാരന്റെ അതിക്രമത്തെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മോഷ്ടാവാണെന്നാണ് പൊലീസുകാരന്റെ വാദമെങ്കിലും ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടില്ലെന്നാണ് വിവരം. സ്റ്റേഷനില്‍ എത്തിക്കുന്നതിനു മുമ്പ് ഇയാള്‍ ഓടി രക്ഷപെട്ടെന്നാണ് പൊലീസുകാരന്‍ പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അക്രമിയായ പൊലീസുകാരനെ സസ്‍പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

Full View
Tags:    

Similar News