ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി നല്‍കും: ക്ഷത്രിയ യുവ മഹാസഭ

Update: 2018-05-29 07:21 GMT
Editor : Sithara
ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി നല്‍കും: ക്ഷത്രിയ യുവ മഹാസഭ
Advertising

ദീപികയും ബന്‍സാലിയും രാജ്യം വിടണം. അല്ലെങ്കില്‍ രണ്ട് പേരുടെയും തലയറുക്കുമെന്നാണ് താകുര്‍ അഭിഷേക് സോം കൊലവിളി നടത്തിയത്.

പത്മാവതി സിനിമക്കെതിരെ ഭീഷണിയും കൊലവിളിയും തുടരുകയാണ്. സിനിമയില്‍ പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്റെയും ചിത്രം സംവിധാനം ചെയ്ത സഞ്ജയ് ലീലാ ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 5 കോടി രൂപ പ്രതിഫലമാണ് അഖില്‍ ഭാരതീയ ക്ഷത്രിയ യുവ മഹാസഭ പ്രഖ്യാപിച്ചത്.

പന്ത്രണ്ടായിരം സ്ത്രീകള്‍ക്കൊപ്പം ജീവന്‍ ബലിയര്‍പ്പിച്ച റാണി പത്മാവതിയെ മോശമായി സിനിമയില്‍ ചിത്രീകരിച്ചെന്ന് ക്ഷത്രിയ യുവ മഹാസഭ പ്രസിഡന്റ് താകുര്‍ അഭിഷേക് സോം ആരോപിച്ചു. ദീപികയും ബന്‍സാലിയും രാജ്യം വിടണം. അല്ലെങ്കില്‍ രണ്ട് പേരുടെയും തലയറുക്കുമെന്നാണ് താകുര്‍ അഭിഷേക് സോം കൊലവിളി നടത്തിയത്.

ചിത്രം തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയ്യറ്റര്‍ കത്തിക്കുമെന്നും ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ അഭിനയിച്ചതിന് ദീപികയുടെ മൂക്ക് ചെത്തുമെന്ന് കര്‍ണി സേന ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദീപികക്കും ബന്‍സാലിക്കും സുരക്ഷ വര്‍ധിപ്പിച്ചു. എന്തുവന്നാലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സഞ്ജയ് ലീലാ ബന്‍സാലി വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും ബിജെപി സര്‍ക്കാര്‍ തന്നെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ രംഗത്തെത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News