നിര്‍ഭയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Update: 2018-05-30 16:02 GMT
നിര്‍ഭയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
Advertising

മൂന്നാം പ്രതി വിനയ് ശര്‍മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Full View

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാംപ്രതിയായ വിനയ് ശര്‍മയാണ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്നലെയാണ് ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ ആത്മഹത്യാ ശ്രമം നടത്തിയത്. ജയിലിലെ സുരക്ഷാ ചുമതലയിലുള്ള പൊലീസുകാര്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. വിനയ് ശര്‍മയെ പാര്‍പ്പിച്ചിരുന്ന എട്ടാം നമ്പര്‍ ജയിലിലായിരുന്നു ആത്മഹത്യാ ശ്രമം. കൂടിയ അളവില്‍ വേദന സംഹാരികള്‍ കഴിച്ച ശേഷം തോര്‍ത്തുപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതേ കേസില്‍ പ്രതിയായിരുന്ന രാംസിങ് നേരത്തെ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. വധശിക്ഷയ്ക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് വിനയ് ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റു മൂന്നു പ്രതികളായ മുകേഷ്, പവന്‍, അക്ഷയ് കുമാര്‍ സിങ് എന്നിവരോടൊപ്പമാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ കേസ് നടന്നുകൊണ്ടിരിക്കെയാണ് ആത്മഹത്യാശ്രമം.

Tags:    

Similar News