ദലിത് ആവശ്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും; കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണയുമായി ജിഗ്നേഷ് മേവാനി
ഗുജറാത്തിലെ ദലിത് സമര നായകന്‍ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
ഗുജറാത്തിലെ ദലിത് സമര നായകന്‍ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ദലിത് സമുദായത്തിന്റെ ആവശ്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം ജിഗ്നേഷ് മേവാനി പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജിഗ്നേഷ് മേവാനി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.
ഗുജറാത്തിലെ നവസര്‍ജന്‍ യാത്രക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ണായക നീക്കങ്ങള്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാലസഖ്യം ലക്ഷ്യം വെക്കുന്ന കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്ന കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കൃഷിക്കായി അഞ്ചേക്കര്‍ ഭൂമിയെന്നതുള്‍പ്പെടെ പതിനേഴിന ആവശ്യങ്ങളാണ് പ്രധാനമായും ദലിത് സമുദായം മുന്നോട്ടു വെക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം ജിഗ്നേഷ് മേവാനി പ്രതികരിച്ചു.
ബിജെപി അധ്യക്ഷന്‍ അമിത്ഷാ നാളെ ഗുജറാത്തില്‍ പര്യടനം നടത്താനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. പട്ടേല്‍ സമരനായകന്‍ ഹര്‍ദിക് പട്ടേലുമായി രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും നടന്നില്ല.