റാം റഹീമിന്‍റെ പെട്ടി ചുമന്ന ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലിനെ പുറത്താക്കി
Update: 2018-06-04 14:19 GMT
ഹരിയാന ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഗുരുദാസ് സിങിനെ പുറത്താക്കി.
ഹരിയാന ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഗുരുദാസ് സിങിനെ പുറത്താക്കി. റാം റഹീം സിങിന്റെ പെട്ടി ചുമന്ന് നടന്നതിനാണ് നടപടി. സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കുറ്റവാളിയുടെ പെട്ടിയുമായി നടന്നത് അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് എജി ബല്‍ദേവ് മഹാജന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ കോടതിയില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതിനിടെയാണ് സംഭവം. യൂണിഫോമിലായിരുന്ന ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലാണ് റാം റഹീമിന്‍റെ പെട്ടി ചുമന്നത്. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ, കോടതി കുറ്റക്കാരമെന്ന് കണ്ടെത്തിയയാളെ ബാഗും ചുമന്ന് അനുഗമിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് നടപടി.