കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു
കരിയറിലെ ഏറ്റവും മികച്ച ജോലിയാണ് അവസാനിപ്പിക്കുന്നതെന്നും വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നും സുബ്രഹ്ണ്യം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനം ഒഴിഞ്ഞു. കരിയറിലെ ഏറ്റവും മികച്ച ജോലിയാണ് അവസാവനിപ്പിക്കുന്നതെന്നും വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നും സുബ്രഹ്ണ്യം പറഞ്ഞു. മോദീ സാമ്പത്തിക നയത്തില്‍ വിദഗ്ധരെല്ലാം നിരാശയിലാണെന്ന് രാജിയെ ഉദ്ദരിച്ച് കോണ്‍ഗ്രസ്സ് വിമര്‍ശിച്ചു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് 2014 ഒക്ടോബറില്‍ 16 ന് ചുമതലയറ്റ അരവിന്ദ് സുബ്രഹ്മണ്യന്‍ നാല് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഒഴിയുന്നത്. വരുന്ന ഒക്ടോബറില്‍ അവസാനിക്കുന്ന ഒൌദ്യോഗിക കാലവധി ഇനി നീട്ടി നല്‍കേണ്ടതില്ലെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സുബ്രഹ്മണ്യത്തിന്‍റെ സേവനത്തിന് നന്ദി രേഖപ്പെടുത്തി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രാജിക്കാര്യം പുറത്ത് വിട്ടത്. കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ് അവസാനിപ്പിക്കുന്നതെന്നും ജിഎസ്ടി അടക്കമുള്ള നിര്‍ണായക സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും സുബ്രഹ്മണ്യം പറഞ്ഞു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാരിലെ സാമ്പത്തിക വിദഗ്ധര്‍ പോലും സര്‍ക്കാരിന്‍റെ വികലമായ സാമ്പത്തിക നയങ്ങളിലും പരിഷ്കാരങ്ങളിലും നിരാശരാണ്. നീതി ആയോഗ് മേധാവി സ്ഥാനത്ത് നിന്ന് അരവിന്ദ് പനഗിരിയയും ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന രഗുറാ രാജനും രാജി വച്ചതിന് പിന്നാലെയാണ് സുബ്രഹമണ്യന്‍ സ്ഥാനമൊഴിഞ്ഞതെന്ന് കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.