മോദി സര്‍ക്കാരിനെതിരെ കിസാന്‍മഹാസംഘ്; രാജ്യവ്യാപക സമരം ജൂലൈ 26 മുതല്‍

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കിസാന്‍ മഹാ സംഘ്. ജൂലൈ 26 മുതല്‍ കശ്മീരില്‍ നിന്നും കന്യാകുമാരി വരെ വാഹനയാത്ര നടത്താനാണ് തീരുമാനം.

Update: 2018-07-06 04:40 GMT
Advertising

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കിസാന്‍ മഹാ സംഘ്. ജൂലൈ 26 മുതല്‍ കശ്മീരില്‍ നിന്നും കന്യാകുമാരി വരെ വാഹനയാത്ര നടത്താനാണ് തീരുമാനം. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നിര്‍ദേശ പ്രകാരമുള്ള താങ്ങുവില ലഭ്യമാക്കുക, കര്‍ഷക കടം എഴുതി തള്ളുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ ആവര്‍ത്തിച്ചാണ് കര്‍ഷകര്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ചരിത്രത്തിലെ വലിയ വഞ്ചനയാണ് ചെയ്തതെന്ന് കിസാന്‍ മഹാസംഘ് കുറ്റപ്പെടുത്തി.

Full View

താങ്ങുവില വര്‍ധന, കര്‍ഷക ക്ഷേമം ലക്ഷ്യം വച്ചാണെന്ന് പറയുന്ന പ്രധാനമന്ത്രി ഇതിനായി ഏത് മാനദണ്ഡമാണ് ഉപയോഗിച്ചെന്നുപോലും വ്യക്തമാക്കുന്നില്ല. ഉല്‍പാദന ചെലവിന്റെ പകുതിയോളം പോലും എത്താത്ത വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷക കടം എഴുതി തള്ളിയില്ല.

ഇക്കാര്യങ്ങളെല്ലാം ഉയര്‍ത്തി ജൂലൈ 26ന് കശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് പ്രതിഷേധ യാത്ര ആരംഭിക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ നിലവിലെ നീക്കങ്ങള്‍ രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ചാണെന്നും കിസാന്‍ മഹാ സംഘ് ആരോപിച്ചു. കിസാന്‍ മഹാ സംഘിന്റെ ദ്വിദിന ദേശീയ സമിതി യോഗമാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

Tags:    

Similar News