ദുരന്ത നിവാരണ പരിശീലനത്തിനിടെ വിദ്യാർഥിനി മരിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

നേരത്തെ അറസ്റ്റിലായ അറുമുഖന്റ സഹായി അശോകിനെയാണ് അറസ്റ്റ് ചെയ്ത്.

Update: 2018-07-14 14:52 GMT

കോയമ്പത്തൂരിൽ കോളജിൽ ദുരന്ത നിവാരണ പരിശീലനത്തിനിടെ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായ അറുമുഖന്റ സഹായി അശോകിനെയാണ് അറസ്റ്റ് ചെയ്ത്. ദുരന്ത നിവാരണ വിഭാഗത്തിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകുന്ന മൂന്ന് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

തിരുനെൽവേലിയിലെ ദുരന്ത നിവാരണ പരിശീലനത്തിന്റെ പേരിലുള്ള സ്ഥാപന ഉടമയാണ് അറസ്റ്റിലായ അശോക്. സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ വിഭാഗത്തിന്റെ പേര് മറയാക്കി സംഘം നേരഞ്ഞെയും വിവിധ കോളജുകളിൽ പരിശീലനം നടത്തിയതായി പൊലീസ് പറഞ്ഞു. അശോകന്റെ സഹായികളായ ദാമോദരൻ, വിനിത, സതീഷ് എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പേരൂർ പൊലീസ് ഇതിനായി ചെന്നൈയിലേക്ക് തിരിക്കും.

Advertising
Advertising

അതിനിടെ യാതൊരു വിധ സുരക്ഷയുമില്ലാതെ പരിശീലനം നടത്താൻ വ്യാജ സ്ഥാപനത്തിന് അനുമതി നൽകിയ കോളജ് അധികൃതർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലൈമകൾ കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തി. വ്യാഴാഴ്ച വൈകീട്ടാണ് ദുരന്ത നിവാരണത്തിന്റെ പേരിൽ പരിശീലനം നടത്തവെ കോളജിലെ രണ്ടാം വർഷ എം.ബി.എ വിദ്യാർഥിനി ലോകേശ്വരി കെട്ടിടത്തിന്റെ സൺഷേഡിൽ തലയിടിച്ച് മരിച്ചത്. കെട്ടിടത്തിൽ നിന്ന് ചാടാൻ വിസമ്മതിച്ച ലോകേശ്വരിയെ പരിശീലകനായ അറുമുഖൻ തള്ളിയിടുകയായിരുന്നു. സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ലോകേശ്വരിയുടെ കുടുംബത്തിന് കൈമാറി.

Tags:    

Similar News