ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമം: ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിന് അന്വേഷണ ചുമതല

ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പരിപാടിക്കെത്തിയ ഉമറിന് നേരെ അക്രമി വെടിവെക്കുകയായിരുന്നു. അക്രമിയുടെ ദൃശ്യങ്ങള്‍ സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Update: 2018-08-14 09:58 GMT
Advertising

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിന് അന്വേഷണ ചുമതല. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പരിപാടിക്കെത്തിയ ഉമറിന് നേരെ അക്രമി വെടിവെക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയതോടെ ഇയാള്‍ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. യുണൈറ്റഡ് എഗെന്‍സ്റ്റ് ഹേറ്റ് എന്ന സംഘടന സംഘടിപ്പിച്ച 'ഖൗഫ് സേ ആസാദി' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍. അക്രമിയുടെ ദൃശ്യങ്ങള്‍ സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

വധഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ ഉമർ ഖാലിദ് പൊലീസില്‍ പരാതി നൽകിയിരുന്നു. ഗൌരി ലങ്കേഷിനെ ആക്രമിച്ചവരാണ് ഉമര്‍ഖാലിദിന് എതിരായ ആക്രമണത്തിന് പിന്നിലെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി ആരോപിച്ചു.

ये भी पà¥�ें- ‘അയാള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍ത്തു; എനിക്കും ആ സമയം വന്നെത്തിയെന്ന് കരുതി’ ഉമര്‍ ഖാലിദ്

ये भी पà¥�ें- ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

ये भी पà¥�ें- ‘ഉമറിനെ കൊല്ലാന്‍ നോക്കിയത് ലങ്കേഷിനെയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍’ ജിഗ്നേഷ് മേവാനി

Tags:    

Similar News