എ.എ.പിയെ ഞെട്ടിച്ച് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു   

ആം അദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് അശ്‌തോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. 

Update: 2018-08-15 06:18 GMT
Advertising

ആം അദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് അശ്‌തോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തന്റെ രാജിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. പാര്‍ട്ടിയില്‍ അദ്ദേഹം നിലവില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെങ്കിലും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായിരുന്നു. പുസ്തകമെഴുതാനുള്ള രണ്ട് മാസത്തെ ലീവാണെന്ന് പറയുന്നുണ്ടെങ്കിലും രചന പൂര്‍ത്തിയക്കിയാലും അദ്ദേഹം തിരിച്ചുവരില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാളുമായി വളറെ അടുപ്പമുള്ളയാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതേസമയം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരുന്നുവെന്നും അതില്‍ അദ്ദേഹത്തിന് അസംതൃപ്തിയുണ്ടായെന്നും ഇതാണ് രാജിയിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. ഇതും രാജിയിലേക്ക് നയിച്ചു. പാര്‍ട്ടിയില്‍ തന്നെ ഇതുവരെ പിന്തുണച്ചവര്‍ക്ക് നന്ദിയും അദ്ദേഹം ട്വീറ്റിലൂടെ അറിയിക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങവെ അശുതോഷിനെപ്പൊലൊരു നേതാവിനെ നഷ്ടപ്പെടുന്നത് എ.എ.പിക്ക് തിരിച്ചടിയാകും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തോടൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് കെജരിവാള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിക്ക് പുറമെ ഹരിയാനയാണ് എ.എ.പി പ്രതീക്ഷ വെക്കുന്ന മറ്റൊരു സംസ്ഥാനം.

Tags:    

Similar News