‘’പ്രിയപ്പെട്ടവളേ, ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു... പ്രണയത്തോടെ.’’: പ്രണയം തിരിച്ചുപിടിക്കാന്‍ വ്യത്യസ്ത വഴിയുമായി ഒരു കാമുകന്‍

കാമുകിയോട് ക്ഷമ ചോദിക്കാനായി ഈ കാമുകന്‍ നഗരത്തില്‍ പതിച്ചത് 300 ലധികം പരസ്യബോര്‍ഡുകള്‍

Update: 2018-08-20 06:01 GMT
Advertising

മഹാരാഷ്ട്രയില്‍ പൂനെയ്ക്ക് സമീപം പിമ്പ്രി ചിഞ്ച്‍വാദിലെ ജനങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ നഗരത്തിലുയര്‍ന്ന പരസ്യബോര്‍ഡുകള്‍ കണ്ട് ഒന്ന് അമ്പരന്നു. ശിവ്ദേ, ഐ ആം സോറി എന്നായിരുന്നു ഹോര്‍ഡിംഗുകളിലുണ്ടായിരുന്നത്. കൂടെ ഒരു ലവ് ചിഹ്നവും. ഇത്തരത്തില്‍ ചെറുതും വലുതുമായി 300 ലധികം പരസ്യ ബോര്‍ഡുകളാണ് ഒറ്റ രാത്രി കൊണ്ട് നഗരത്തിലുയര്‍ന്നത്.

ഇതേത് പുതിയ കമ്പനിയാണ്, എന്ത് പുതിയ ഉത്പന്നമാണ് മാര്‍ക്കറ്റിലിറങ്ങാന്‍ പോകുന്നത് എന്ന അവരുടെ അന്വേഷണം ചെന്നുനിന്നത് ഒരു 25 കാരനിലാണ്. കാമുകിയുടെ പിണക്കം തീര്‍ക്കാന്‍ നിലേഷ് ഖെദേകര്‍ എന്ന കാമുകന്‍ കണ്ട വിദ്യയായിരുന്നു ആ പരസ്യ ബോര്‍ഡുകള്‍.

ബോര്‍ഡുകള്‍ക്ക് പിന്നിലാര് എന്ന് അന്വേഷിച്ചിറങ്ങിയ പൊലീസ് കുറച്ചൊന്നുമല്ല വട്ടം കറങ്ങിയത്. ഇത്തരം ബോര്‍ഡുകള്‍ വെക്കുമ്പോള്‍ നഗരസഭയില്‍ നിന്ന് അനുമതിയൊന്നും വാങ്ങിയിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണം ഫ്ലെക്സുകള്‍ പ്രിന്റ് ചെയ്ത് നല്‍കിയ വിലാസ് ഷിന്‍ഡെയിലെത്തുകയും, വിലാസ് വഴി നിലേഷിനെ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്നാണ് കാമുകിയുടെ പിണക്കം മാറ്റുക മാത്രമാണ് താന്‍ ഇതുകൊണ്ട് ലക്ഷ്യം വെച്ചതെന്ന് ബിസിനസുകാരനായ നിലേഷ് വെളിപ്പെടുത്തുന്നത്.

Tags:    

Similar News