എ.ടി.എമ്മില്‍ നിന്ന് 500 പിന്‍വലിച്ചവര്‍ക്ക് 2000 രൂപ , 20000 പിന്‍വലിച്ചവര്‍ക്ക് കിട്ടിയത് 80000 

ജംഷഡ്പൂരിലെ ബരഡിക് ബസാര്‍ എച്ച്.ഡി.എഫ്‌.സി ബാങ്ക് എ.ടി.എമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് ലോട്ടറി അടിച്ചത്.

Update: 2018-09-08 06:59 GMT
Advertising

എടിഎമ്മില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിച്ചവര്‍ക്ക് രണ്ടായിരം രൂപ, 20000 പിന്‍വലിച്ചപ്പോള്‍ 80000ഉം, ഭാഗ്യദേവത എ.ടി.എമ്മില്‍ കടന്നു കൂടിയപ്പോള്‍ 12 മണിക്കൂറിനകം എ.ടി.എം കാലിയാവുകയും ചെയ്തു. അഞ്ഞൂറിന്റെ നോട്ടുകള്‍ നിറയ്‌ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധത്തില്‍ നിറച്ചതാണ് ഇടപാടുകാരെ ഞെട്ടിച്ച സൗഭാഗ്യത്തിന് പിന്നില്‍. ഇതുമൂലം ബാങ്കിന് 25 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്.

ജംഷഡ്പൂരിലെ ബരഡിക് ബസാര്‍ എച്ച്.ഡി.എഫ്‌.സി ബാങ്ക് എ.ടി.എമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് ലോട്ടറി അടിച്ചത്. പിന്നീട് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അബദ്ധം മനസിലായത്. പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയുടെ അബദ്ധം മൂലമാണ് ബാങ്കിന് നഷ്ടം സംഭവിച്ചത്. ഏജന്‍സി ജീവനക്കാരുടെ പഴവ് മൂലം നഷ്ടമുണ്ടായാല്‍ ആ തുക തിരിച്ചുപിടിക്കേണ്ടത് ഏജന്‍സിയില്‍ നിന്ന് തന്നെയാണ്.

പണം പിന്‍വലിച്ചവരുടെ വിവരം ശേഖരിച്ച് അധികമായി ലഭിച്ച പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് ഒരുക്കമായിരുന്നില്ല. പണം തിരികെ അടയ്ക്കാന്‍ പലരും തയ്യാറാകുന്നില്ലെങ്കിലും ബാങ്ക് ശ്രമം തുടരുന്നുണ്ടെന്ന് എച്ച്.ഡി.എഫ്‌.സി ബാങ്ക് വൈസ് പ്രസിഡന്റ് രാജീവ് ബാനര്‍ജി അറിയിച്ചു.

Tags:    

Similar News