ഇനിയും കടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുമെന്ന് മോദി

രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി ഇനിയും കേന്ദ്ര സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന് മോദി പറഞ്ഞു. 

Update: 2018-09-21 10:33 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു നോട്ട് നിരോധം. കള്ളപ്പണവും കള്ളനോട്ടുമെല്ലാം ഉന്മൂലനം ചെയ്യുമെന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ചതായിരുന്നു നോട്ട് നിരോധമെങ്കിലും എല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി.

അവകാശ വാദങ്ങളെ അസ്ഥാനത്തായി അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി. എന്നാല്‍ വീഴ്ച അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ല. എല്ലാം രാജ്യ താല്‍പര്യപ്രകാരമാണെന്നാണ് മോദിയുടെയും സര്‍ക്കാരിന്‍റെയും വാദം. ഏതായാലും ഇനിയും ഇതുപോലെയുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കും എന്ന് തന്നെയാണ് മോദിയുടെ 'മുന്നറിയിപ്പ്'. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി ഇനിയും കേന്ദ്ര സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന് മോദി പറഞ്ഞു.

കരുത്തുറ്റ സംഘടനാ, സ്ഥാപന ശേഷി കൈവരിക്കുന്നതിലൂടെ മാത്രമാണ് ഒരു രാജ്യത്തിന്‍റെ പുരോഗതിയും വികസനവും. വര്‍ഷങ്ങളുടെ ശ്രമഫലമായിരിക്കും ഈ നേട്ടങ്ങള്‍‍. പൊതുമേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം യഥാസമയം നടപ്പാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നീ ബാങ്കുകളെ ഏകോപിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചകൊടി കാണിച്ചു. കഴിഞ്ഞ 50 മാസങ്ങളായി രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ് എല്ലാ കടുത്ത തീരുമാനങ്ങളും സ്വീകരിച്ചിട്ടുള്ളത്. ഈ നയവും നിലപാടും തുടരുമെന്നും മോദി വ്യക്തമാക്കി.

Tags:    

Similar News