‘എന്റെ മകളെ അപമാനിക്കാതിരിക്കൂ’ ; യു.പിയിൽ മുസ്‌ലിം യുവാവിനെ സന്ദർശിച്ചതിന് പൊലീസ് മർദിച്ച പെൺകുട്ടിയുടെ അമ്മ 

Update: 2018-09-30 14:40 GMT
Advertising

"ഇനിയാരും ഇതിന്റെ പേരിൽ എന്റെ മകളെ അപമാനിക്കരുത്", കോളേജിലെ തന്റെ സഹപാഠിയായ യുവാവിനെ അയാളുടെ അപ്പാർട്മെന്റിൽ പോയി കണ്ടതിന് ആൾക്കൂട്ടവും പൊലീസും ചേർന്ന് മർദിച്ചവശയാക്കിയ പെൺകുട്ടിയുടെ അമ്മയുടെ ഒരേയൊരു അപേക്ഷയാണിത്. സുഹൃത്തായ യുവാവ് മുസ്‌ലിമായി എന്ന ഒറ്റക്കാരണത്താലാണ് ഉത്തർ പ്രദേശിലെ ആ ഹിന്ദു പെൺകുട്ടിക്ക് ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നത്.

അവളെ ഞങ്ങൾക്കൊപ്പം വിടാൻ സമ്മതിച്ചെങ്കിലും ആ ചെറുപ്പക്കാരനെതിരെ പരാതി എഴുതിക്കൊടുക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടു. പക്ഷെ അതിന് ഞങ്ങൾ കൂട്ടാക്കിയില്ല,” അവർ പറഞ്ഞു. അവൻ മുസ്‌ലിമാണെങ്കിലും ഒരു തെറ്റും ചെയ്യാത്തതിനാൽ അവനെതിരെ പരാതിപ്പെടാൻ ഞങ്ങൾക്കാവില്ല എന്ന് പൊലീസുകാരോട് പറഞ്ഞു എന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു

വിശ്വഹിന്ദു പരിഷത്തിന്റെ ആളുകൾ മർദിച്ചവശയാക്കിയ ശേഷമാണ് പെൺകുട്ടിയെ പൊലീസിന് കൈമാറിയത്. എന്നാൽ, ഈ മാസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ വാഹനത്തിനുള്ളിൽ വെച്ച് പൊലീസുകാർ പെൺകുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. മർദിക്കുന്നതിനിടെ അവളുടെ മുഖം മറച്ചിരുന്ന തട്ടം വലിച്ചൂരിക്കൊണ്ട് "നിനക്ക് മുസ്‌ലിമിനോടാണല്ലേ കൂടുതൽ സ്നേഹം" എന്ന് ഒരു വനിതാ പൊലീസുകാരി ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

"അവർ രണ്ട് പേരും കൂടി അവിടെയിരുന്നു പഠിക്കുകയായിരുന്നു. അവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പെൺകുട്ടി ആ സമയത്ത് മാർക്കറ്റിൽ പോയതായിരുന്നു", പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

വീട്ടിലേക്ക് അതിക്രമിച്ചെത്തിയ വി.എച്ച്.പി പ്രവർത്തകർ പെൺകുട്ടിയെയും യുവാവിനെയും ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസുകാർ രണ്ട് പേരെയും രണ്ടു വാനുകളിലായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ സ്റ്റേഷനിലേക്ക് പോയ സമയത്ത് അവിടെ വി.എച്.പിക്കാർ ഉണ്ടായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. സ്റ്റേഷനകത്ത് വെച്ചും അവർ പെൺകുട്ടിയെയും യുവാവിനെയും മർദിച്ചു എന്നും തന്റെ മുന്നിലിട്ട് മകളെ അപമാനിക്കാൻ ശ്രമിച്ചു എന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

"അവളെ ഞങ്ങൾക്കൊപ്പം വിടാൻ സമ്മതിച്ചെങ്കിലും ആ ചെറുപ്പക്കാരനെതിരെ പരാതി എഴുതിക്കൊടുക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടു. പക്ഷെ അതിന് ഞങ്ങൾ കൂട്ടാക്കിയില്ല," അവർ പറഞ്ഞു. അവൻ മുസ്‌ലിമാണെങ്കിലും ഒരു തെറ്റും ചെയ്യാത്തതിനാൽ അവനെതിരെ പരാതിപ്പെടാൻ ഞങ്ങൾക്കാവില്ല എന്ന് പൊലീസുകാരോട് പറഞ്ഞു എന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ഇതിന്റെ പേരിൽ എന്റെ മകൾ ഇനിയൊരിക്കലും അപമാനിതയാകരുത്

യുവാവിനെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ തന്നോട് ആവശ്യപ്പെട്ടു എന്ന് പെൺകുട്ടി നേരത്തെ എ.എൻ.ഐയോട് പറഞ്ഞിരുന്നു.

പൊലീസിനെതിരെ പരാതി കൊടുക്കുമോ എന്ന ചോദ്യത്തിന് ഈ വിഷയം തങ്ങൾ സർക്കാരിന് വിട്ടിരിക്കുന്നു എന്നാണ് പെൺകുട്ടിയുടെ അമ്മ മറുപടി മൽകിയത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ തന്റെ മകൾക്ക് കോളേജിൽ തിരികെ പോയി പഠനം പൂർത്തിയാക്കാൻ സാധിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളുവെന്നും ആ അമ്മ പറഞ്ഞു.

"ഇതിന്റെ പേരിൽ എന്റെ മകൾ ഇനിയൊരിക്കലും അപമാനിതയാകരുത്," അവർ കണ്ണീരോടെ പറഞ്ഞു.

സംഭവത്തിൽ ഉൾപ്പെട്ട നാലു പൊലീസുകാരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലേക്ക് സ്ഥലം മാറ്റി. എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Similar News