‘ബി.ജെ.പിക്കാര്‍ക്ക് പ്രവേശനമില്ല’; മുന്നറിയിപ്പ് ബോര്‍ഡുമായി യു.പിയിലെ കര്‍ഷകര്‍
യു.പി - ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക റാലിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
ബി.ജെ.പിക്കാര്‍ തങ്ങളുടെ ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന പ്രതിഷേധ ബോര്‍ഡുമായി ഉത്തര്‍പ്രദേശിലെ റസല്‍പൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍. യു.പി - ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക റാലിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
"കര്‍ഷക ഐക്യം വിജയിക്കട്ടെ, ബി.ജെ.പിക്കാര്‍ക്ക് ഈ ഗ്രാമത്തില്‍ പ്രവേശനമില്ല. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്, കര്‍ഷക ഐക്യം വിജയിക്കട്ടെ" എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. സമീപ ഗ്രാമങ്ങളിലുള്ളവരും ഈ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും തന്‍റെ ഗ്രാമത്തിലും ഇതുപോലെ ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കുമെന്നും ശിവസേന നേതാവ് മോഹന്‍ ഗുപ്ത പ്രതികരിച്ചു.
സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.