തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ ഗുജ്ജറുകളുടെ പിന്തുണ നിര്‍ണായകം
സംവരണം അനുവദിക്കാനുള്ള വസുദ്ധര സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടതോടെ ഇപ്രാവശ്യം ഗുജ്ജറുകളുടെ പിന്തുണ ആര്‍ക്ക് എന്ന ചോദ്യത്തിന് പ്രസക്തിയേറി.
രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗം ഒരിടവേളക്ക് ശേഷം സംവരണ ആവശ്യം ശക്തമാക്കിയിരിക്കെയാണ് നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംവരണം അനുവദിക്കാനുള്ള വസുദ്ധര സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടതോടെ ഇപ്രാവശ്യം ഗുജ്ജറുകളുടെ പിന്തുണ ആര്‍ക്ക് എന്ന ചോദ്യത്തിന് പ്രസക്തിയേറി. ഗുജ്ജര്‍ നേതാവായ സച്ചിന്‍ പൈലറ്റിനെ അധ്യക്ഷനാക്കിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
നിലവില്‍ ഒ.ബി.സി വിഭാഗത്തിലാണ് ഗുജ്ജറുകള്‍. ആകെയുള്ള 200 സീറ്റില്‍ 50 എണ്ണെത്തിലെങ്കിലും ഇവര്‍ സ്വാധീന ശക്തികളാണ്. പൊതുവെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും മാറി മാറി വോട്ട് ചെയ്യുന്നവര്‍. കഴിഞ്ഞ വര്‍ഷം പിന്തുണച്ചത് ബി.ജെ.പിയെ. പക്ഷേ സര്‍ക്കാര്‍ ജോലിയില്‍ അഞ്ച് ശതമാനം അധിക സംവരണം വേണമെന്ന് ഇവരുടെ ആവശ്യം വസുദ്ധര സര്‍ക്കാരിന് പൂര്‍ത്തികരിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ ബി.ജെ.പിക്കെതിരെ ഗുജ്ജറുകളില്‍ അമര്‍ഷം ശക്തമാണ്.
കഴിഞ്ഞ വര്‍ഷം സമരത്തെ തുടര്‍ന്ന് വസുദ്ധര സര്‍ക്കാര്‍ 5 ശതമാനം അധിക സംവരണം അംഗീകരിച്ചിരുന്നെങ്കിലും ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന വിലയിരുത്തി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയേകുന്നുണ്ട്. ഇനി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടി ഗുജ്ജര്‍ താല്‍പര്യം സംരക്ഷിക്കാനായാല്‍ കോണ്‍ഗ്രസിന് നേട്ടം കൊയ്യാനാകുമെന്നാണ് വിലയിരുത്തല്‍.