ഭാര്യ കാമുകനൊപ്പം പോയി; ദുബൈയില്‍ നിന്നെത്തിയ ഭര്‍ത്താവ് നക്സലൈറ്റായി

ഒക്ടോബര്‍ 6 നാണ് ജക്കുലയെയും ദോകലാ ശ്രീകാന്ത് എന്ന ഒരു കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Update: 2018-10-16 08:15 GMT
ഭാര്യ കാമുകനൊപ്പം പോയി; ദുബൈയില്‍ നിന്നെത്തിയ ഭര്‍ത്താവ് നക്സലൈറ്റായി
AddThis Website Tools
Advertising

തെലുങ്കാനയിലെ സിര്‍സില്ല ജില്ലക്കാരാനായ ജക്കുല ബാബു തന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോഴാണ് അറിഞ്ഞത്, തന്റെ സമ്പാദ്യമെല്ലാമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന്.

കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ നക്സലൈറ്റ് നേതാവ് ജക്കുല ബാബുവിന് താന്‍ ഗറില്ലാ നേതാവായതിന് പിന്നില്‍ പൊലീസിനോട് പറയാനുണ്ടായത് വ്യത്യസ്തമായ ഒരു പ്രതികാര കഥ. കാമുകനോടൊപ്പം പോയ ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കാനാണ് താന്‍ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നതെന്നാണ് പൊലീസിനോട് ജക്കുല ബാബുവിന് പറയാനുണ്ടായിരുന്നത്.

സി.പി.ഐ.എം.എല്‍ ജനശക്തി എന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാണ് പിടിയിലായ ജക്കുല. ദുബൈയില്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായിരുന്നു ജക്കുല. 2016 ലാണ് അദ്ദേഹം തിരിച്ചെത്തുന്നത്. അതിന് ശേഷമാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്.

ദുബൈ ജീവിതകാലത്തെ തന്റെ സമ്പാദ്യം മുഴുവന്‍ ജക്കുല ഭാര്യയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഭാര്യ തന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചെന്നും, ശേഷം കാമുകനൊപ്പം പോയെന്ന് അറിഞ്ഞാണ് ജക്കുല നാട്ടിലെത്തുന്നത്. തുടര്‍ന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുകയായിരുന്നു.

ഇറിഗേഷന്‍ കോണ്‍ട്രാക്ടര്‍മാരുടെ സമ്പത്ത് കൊള്ളയടിക്കുന്നതിലായിരുന്നു ജക്കുലയുടെ പ്രധാനശ്രദ്ധ. 2017ലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

ഒക്ടോബര്‍ 6 നാണ് ജക്കുലയെയും ദോകലാ ശ്രീകാന്ത് എന്ന ഒരു കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 44,600 രൂപയും അമേരിക്കന്‍ നിര്‍മ്മിത തോക്കും മറ്റ് വെടിമരുന്നുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Tags:    

Similar News