ഇന്ധനവില വര്‍ധനവിനെതിരെ ഡല്‍ഹിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

രാവിലെ 6 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 5 മണി വരെയാണ് പ്രതിഷേധം.

Update: 2018-10-22 01:56 GMT
Advertising

ഇന്ധനവില വര്‍ധനവിനെതിരെ ഡല്‍ഹിയിലിന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. രാവിലെ 6 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 5 മണി വരെയാണ് പ്രതിഷേധം. ഡല്‍ഹി പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. പെട്രോളിനും ഡീസലിനും ഡല്‍ഹി സര്‍ക്കാര്‍ ചുമത്തുന്ന വാറ്റ് കുറയ്ക്കണമെന്നാണ് ആവശ്യം. 400 പെട്രോള്‍ പമ്പുകളാണ് ഡല്‍ഹിയിലുള്ളത്.

Tags:    

Similar News