കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

Update: 2018-11-22 06:08 GMT
Advertising

കുമ്മനം രാജശേഖറിന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയാണ് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നത്. മിസോറാം ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ നിന്നുള്ള പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

വിവിധ മേഖലകളിലായി കുമ്മനം അര്‍പ്പിച്ച സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഡിലിറ്റ് നല്‍കി ആദരിക്കുന്നതെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്‍റെ ചെയര്‍പേഴ്സണ്‍ ഡോ.വിനോദ് തിബ്രേവാല വ്യക്തമാക്കി.

സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും തിബ്രേവാല അറിയിച്ചു.

രാജസ്ഥാനിലെ ചുരേല ജില്ലയിലെ ജുന്‍ജുനുവില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാലയില്‍ വെച്ച് ഫെബ്രുവരിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ഡോക്ടറേറ്റ് നല്‍കുക.

Tags:    

Similar News