പൗരത്വ സമര നേതാവ് ഷര്‍ജീല്‍ ഇമാമിന്റെ സ്വാഭാവിക ജാമ്യം ഹൈക്കോടതി തള്ളി
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്
പൗരത്വ സമര നേതാവ് ഷര്‍ജീല്‍ ഇമാമിന്റെ സ്വാഭാവിക ജാമ്യം ഡല്‍ഹി ഹൈക്കോടതിയും തള്ളി. അന്വേഷണത്തിന് 90 ദിവസത്തിന് പുറമെ മൂന്ന് മാസം കൂടിവേണമെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ വിചാരണ കോടതിയും ജാമ്യം തള്ളിയിരുന്നു.
യു.എ.പി.എ ചുമത്തിയ കേസില്‍ ഐ.പി.സി 153A, 124A, 505 എന്നീ വകുപ്പുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 28നാണ് ഷര്‍ജീല്‍ ഇമാം ഡല്‍ഹി പൊലീസില്‍ കീഴടങ്ങിയത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്‍റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സർവകലാശാലയിൽ ജനുവരി 16 നായിരുന്നു ഷർജീൽ പ്രസംഗിച്ചത്.
കസ്റ്റഡിയുടെ 88ാം ദിവസം യു.എ.പി.എയുടെ 43ാം വകുപ്പ് പ്രകാരം അന്വേഷണത്തിനായി ദിവസങ്ങള്‍ കൂട്ടിതരണമെന്ന് പൊലീസ് അപേക്ഷിക്കുകയായിരുന്നു. അത് ഇരുകോടതിയും അംഗീകരിച്ചു.
പൗരത്വ സമരനേതാക്കളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ തുടങ്ങിയ നിരവധി വിദ്യാര്‍ഥികളെ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൗരത്വ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന മുൻ അലിഗഢ് വിദ്യാ൪ഥിയും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറിയുമായ ഷ൪ജീൽ ഉസ്മാനിയെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ വിദ്യാര്‍ഥി വേട്ടകളിലൂടെ കോവിഡിന്‍റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ പൗരത്വ സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും ആരോപിക്കുന്നു.