ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ്
നടിയും ഗായികയുമായ കനിക കപൂര്‍ ഏര്‍പ്പെടുത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ജയ് പ്രതാപ് സിങ് മാര്‍ച്ചില്‍ ക്വാറന്‍റൈനില്‍ പോയിരുന്നു
ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് പോസിറ്റീവായി. അദ്ദേഹത്തെ ഹോം ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കിയിരുന്നെങ്കിലും ടെസ്റ്റ് പോസിറ്റീവ് ആവുകയായിരുന്നു.
നേരിയ പനി മാത്രമുണ്ടായിരുന്നതിനാല്‍ ടെസ്റ്റ് ചെയ്യാമെന്ന് മന്ത്രി തന്നെയാണ് ആവശ്യപ്പെട്ടത്. ട്രൂനാറ്റ് പരിശോധനയിലൂടെയാണ് ജയ് പ്രതാപ് സിങിന്‍റെ കോവിഡ് ഫലം പോസിറ്റീൂവായത്. ട്രൂനാറ്റ് പരിശോധനക്ക് ശേഷം ലഖ്നൌവിലെ കെജിഎംയു ലാബിലേക്ക് വിദഗ്ദ പരിശോധക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്.
നടിയും ഗായികയുമായ കനിക കപൂര്‍ ഏര്‍പ്പെടുത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ജയ് പ്രതാപ് സിങ് മാര്‍ച്ചില്‍ ക്വാറന്‍റൈനില്‍ പോയിരുന്നു. അന്ന് നെഗറ്റീവായിരുന്നെങ്കിലും ഇപ്പോള്‍ മന്ത്രിക്ക് കോവിഡ് ബാധിച്ചത് എവിടെനിന്നെന്നുള്ള വിവരങ്ങള്‍ വ്യക്തമല്ല.