വോട്ടർമാരുടെ വസ്​ത്രമലക്കി വൈറലായി സ്​ഥാനാർഥി; ജയിപ്പിച്ചാൽ വാഷിങ്​ മെഷീൻ -വീഡിയോ കാണാം

നാഗപട്ടണത്തെ അണ്ണാ ഡി.എം.കെ സ്ഥാനാർഥിയായ തങ്ക കതിരവനാണ് തുണി അലക്കി വൈറലായത്

Update: 2021-03-23 16:19 GMT

തെരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധിക്കപ്പെടുക എന്നത് സ്ഥാനാർഥികളെ സംബന്ധിച്ച് അൽപം പ്രയാസമുള്ള കാര്യമാണ്. തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥി വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങിലെ ചർച്ചാവിഷയം. വോട്ടർമാരുടെ തുണി അലക്കുകയും അവർക്ക് വാഷിങ് മെഷീനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്ത സ്ഥാനാർഥിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നാഗപട്ടണത്തെ അണ്ണാ ഡി.എം.കെ സ്ഥാനാർഥിയായ തങ്ക കതിരവനാണ് തുണി അലക്കി വൈറലായത്. വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കുവെച്ച വിഡിയോയിൽ സോപ്പുവെള്ളത്തിൽ വസ്ത്രം കുത്തിപ്പിഴിഞ്ഞ് അലക്കുന്ന തങ്ക കതിരവനെ കാണാം. സ്ഥാനാർഥിയുടെ കൂടെയുള്ള പാർട്ടി പ്രവർത്തകരിൽ ചിലർ അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്.

Advertising
Advertising

അണ്ണാ ഡി.എം.കെ സ്​ഥാനാർഥിയുടെ പ്രചാരണം ഇങ്ങനെ പോകുമ്പോൾ ശരീരത്തിൽ സ്വന്തം ചിഹ്നം വരച്ച്​ പിടിപ്പിച്ചാണ്​ എതിരാളിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) വോട്ട്​ തേടുന്നത്​. ഡി.എം.കെ-കോൺഗ്രസ്​ മുന്നണിയിൽ മത്സരിക്കുന്ന വി.സി.കെക്കായി ആളൂർ ഷാനവാസാണ്​ ഇവിടെ മത്സരിക്കുന്നത്​.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News