ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിവെപ്പ്; കൗൺസിലറും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

സോപോറിലെ മുനിസിപ്പൽ ഓഫീസിന് നേരെയാണ് വെടിവെപ്പുണ്ടായത്.

Update: 2021-03-29 10:07 GMT
Advertising

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു മരണം. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദ്, പൊലീസ് ഉദ്യോഗസ്ഥനായ ഷഫ്ഖാത് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ സ്ഥിരീകരിച്ചു.

സോപോറിലെ മുനിസിപ്പൽ ഓഫീസിന് നേരെയാണ് വെടിവെപ്പുണ്ടായത്. മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ പീറിന് വെടിവെപ്പിൽ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News