പുല്ലും വയ്ക്കോലും മാത്രം പോരാ; പോത്തിന് സാന്ഡ്വിച്ചുമാകാം, വൈറല്‍ വീഡിയോ
ഇന്ത്യന്‍ ബ്ലോഗറായ അമര്‍ സിറോഹിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്
മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സംസാരിക്കുന്ന തത്തയും ഷേക്ക്ഹാന്‍ഡ് കൊടുക്കുന്ന തത്തയുമെല്ലാം ഇത്തരത്തില്‍ വൈറലായിട്ടുണ്ട്. ഇപ്പോള്‍ സാന്‍ഡ് വിച്ച് കഴിക്കുന്ന പോത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ ബ്ലോഗറായ അമര്‍ സിറോഹിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഫുഡി ഇന്‍കാര്‍നേറ്റ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വൈറ്റമിന്‍ എച്ച്, സാന്‍ഡ് വിച്ച്. വൈ ഷുഡ് ഹുമന്‍സ് ഹാവ് ഓള് ദി ഫണ്‍? അടിക്കുറിപ്പാണ് വീഡിയോക്ക് നല്‍കിയിരിക്കുന്നത്. പോഷകങ്ങള്‍ നിറഞ്ഞ സാന്ഡ്വിച്ച് രുചിയോടെ കഴിക്കുന്ന പോത്തുകളെയും വീഡിയോയില്‍ കാണാം.
സോയാബീന്‍ പൊടി, കടലപ്പൊടി, ഓട്സ്, നെയ്യ് എന്നിവ ചേര്‍ത്താണ് സാന്ഡ്വിച്ച് തയ്യാറാക്കിയിരിക്കുന്നത്. വിറ്റാമിന്‍ എച്ച് സിറപ്പും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. നിങ്ങളുടെ സ്നേഹം വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും മാത്രം നല്കിയാല് പോരാ എല്ലാ മൃഗങ്ങള്‍ക്കും പകരണമെന്നും അമര്‍ വീഡിയോയില്‍ പറയുന്നുണ്ട്.