ഒറ്റയ്ക്കാണെങ്കിലും കാറില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധം: ഡല്‍ഹി ഹൈക്കോടതി
കാര്‍ പൊതുസ്ഥലമായാണ് പരിഗണിക്കുന്നത് എന്നും കോടതി വ്യക്തമാക്കി
Update: 2021-04-07 05:46 GMT
ന്യൂഡല്‍ഹി: ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്യുകയാണ് എങ്കിലും മാസ്‌ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. കാര്‍ പൊതുസ്ഥലമായാണ് പരിഗണിക്കുന്നത് എന്നും കോടതി വ്യക്തമാക്കി.
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റേതാണ് ഉത്തരവ്.
'കാറില്‍ ഒറ്റയ്ക്കാണ് എങ്കിലും മാസ്‌ക് ധരിക്കുന്നതിന് എന്തിനാണ് എതിര്‍പ്പ്. അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്' - എന്നാണ് ജഡ്ജ് പറഞ്ഞത്.