സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ വില കുറച്ച് 'കൊവാക്സിന്‍'

സ്വകാര്യ ആശുപത്രികളുടെ വാക്സിൻ വില ഡോസ് ഒന്നിന് 1200 രൂപ തന്നെ മാറ്റമില്ലാതെ തുടരും

Update: 2021-04-29 15:47 GMT
Editor : Suhail | By : Web Desk
Advertising

‌സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ കൊവാക്സിനും വില കുറച്ചു. സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിൻ നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. വാക്സിൻ വിറ്റ് കിട്ടുന്ന ലാഭം കൂടുതൽ കോവിഡ് പ്രതിരോധ പരീക്ഷണങ്ങൾക്കായി ഉപയോ​ഗിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.

പുതുക്കിയ വില നിലവിൽ വരുന്നതോടെ, നേരത്തേ ഡോസൊന്നിന് 600 രൂപയ്ക്ക് ലഭിച്ചിരുന്ന കൊവാക്സിൻ ഇനി മുതൽ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപക്ക് ലഭിക്കും. സ്വകാര്യ ആശുപത്രികളുടെ വാക്സിൻ വില ഡോസ് ഒന്നിന് 1200 രൂപ തന്നെ മാറ്റമില്ലാതെ തുടരും. കേന്ദ്ര സർക്കാറിന് ഇരു വാക്സിനുകളും 150 രൂപക്കാണ് ലഭിക്കുന്നത്.

വാക്സിന് ഉയര്‍ന്ന വില നിശ്ചയിച്ച കമ്പനികൾ പ്രതിസന്ധി ഘട്ടത്തിൽ ലാഭം കൊയ്യാൻ ശ്രമിക്കുകയാണെന്ന് നേരത്തെ സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചിരുന്നു. വാക്സിൻ വില നിർണയത്തിനെതിരെ സുപ്രീംകോടതിയും രം​ഗത്ത് വരികയുണ്ടായി.

രാജ്യത്ത് ഇതുവരെ നടത്തിയ 15 കോടി വാക്സിനേഷനിൽ ഒൻപത് ശതമാനം മാത്രമാണ് കോവാക്സിൻ ഉപയോ​ഗിച്ചിട്ടുള്ളത്. കോവാക്സിന്റെ അന്തിമ സുരക്ഷാ - കാര്യക്ഷമതാ ഫലം ജൂൺ മാസം വരാനിരിക്കുന്നതേയുള്ളു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News