ചീഫ് ജസ്റ്റിസിന്‍റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; പൊലീസില്‍ പരാതി നല്‍കി എന്‍.വി രമണ

ട്വിറ്റര്‍ ഉള്‍പ്പടെയുളള സമൂഹ മാധ്യമങ്ങളിലൊന്നും തനിക്ക് അക്കൗണ്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Update: 2021-04-26 14:16 GMT
Advertising

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഈ ട്വിറ്റര്‍ അക്കൗണ്ടുപയോഗിച്ച് വ്യജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ചീഫ് ജസ്റ്റിസ് പൊലീസില്‍ പരാതി നല്‍കി.

അജിത് ഡോവലിന്‍റെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് യു.എസ് ഇന്ത്യയ്ക്ക് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാന്‍ തയ്യാറായെന്നായിരുന്നു എന്‍.വി.രമണ എന്ന പേരിലുളള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റ്. ചീഫ് ജസ്റ്റിസിന്‍റെ പരാതിയെത്തുടര്‍ന്ന് ഈ ട്വീറ്റ് നീക്കം ചെയ്തു. 

ട്വിറ്റര്‍ ഉള്‍പ്പടെയുളള സമൂഹ മാധ്യമങ്ങളിലൊന്നും തനിക്ക് അക്കൗണ്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ 48ാമത് ചീഫ് ജസ്റ്റിസായി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എന്‍.വി.രമണ സ്ഥാനമേറ്റത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News