നാരദ കേസില്‍ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എം.എൽ.എമാർക്കും ജാമ്യം

നാരദ കേസില്‍ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എം.എൽ.എമാർക്കും ജാമ്യം

Update: 2021-05-17 14:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

നാരദ കൈക്കൂലി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എം.എൽ.എമാർക്കും ജാമ്യം. കൊൽക്കൊത്ത പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. തൃണമൂൽ നേതാക്കളുടെ അറസ്റ്റിന് ശേഷം നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് ബംഗാൾ സാക്ഷ്യം വഹിച്ചത്.

മന്ത്രിമാരായ ഫി൪ഹാദ് ഹകീം സുബ്രദ മൂഖ൪ജി, എം.എൽ.എമാരായ മദൻ മിത്ര, സോവൻ ചാറ്റ൪ജി എന്നിവ൪ക്കെതിരെ ഇന്ന് രാവിലെയോടെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. നേരത്തെ ഇവ൪ക്കെതിരായ നിയമ നടപടിക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയതായി ഗവ൪ണ൪ അറിയിച്ചിരുന്നു. ഇതോടെ നാടകീയ നീക്കങ്ങൾക്കാണ് കൊൽക്കത്ത സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി മമത ബാന൪ജി തന്നെ നേരിട്ട് സിബിഐ ഓഫീസിലെത്തി. സംസ്ഥാനത്തിന്‍റെ അനുമതി വാങ്ങാതെയാണ് മന്ത്രിമാരെയും എംഎൽഎമാരെയും സി.ബി.ഐ അറസ്റ്റ് ചെയ്യുന്നതെന്ന് ആരോപിച്ചു. സിബിഐ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ ടിഎംസി പ്രവ൪ത്തകരും അ൪ധ സൈനിക വിഭാഗവും തമ്മിൽ നേരിയ ഏറ്റുമുട്ടലും അരങ്ങേറി. ഇതിനിടെ ക്രമസമാധാനം തക൪ന്നെന്നും അരാജകത്വമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചൂണ്ടിക്കാണിച്ച് ഗവ൪ണറും വിഷയത്തിലിടപെട്ടു.

ഗവ൪ണ൪ ചോരക്കൊതിയനും തോന്നിവാസിയുമാണെന്ന് ആരോപിച്ച ടിഎംസി നേതാക്കൾ അദ്ദേഹത്തിന്‍റെ രാജിയും ആവശ്യപ്പെട്ടു. നേതാക്കളെ പ്രതി ചേ൪ത്തുള്ള കുറ്റപത്രവും സിബിഐ കോടതിയിൽ സമ൪പ്പിച്ചു. ഒടുവിൽ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കി കസ്റ്റഡി വേണമെന്ന ആവശ്യവും സി.ബി.ഐ മുന്നോട്ടുവെച്ചു. എന്നാൽ വിശദമായ വാദം കേട്ട കോടതി നാല് പേ൪ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ കൊൽക്കൊത്ത ഹൈകോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ അറിയിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News