ദേശീയ സുരക്ഷ നിയമ പ്രകാരം കേസ് ചുമത്തും: മാധ്യമ പ്രവർത്തകന് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഭീഷണി

ഗൊരഖ്നാഥ് ക്ഷേത്ര പരിസരത്തെ മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നുവെന്ന ആരോപണത്തിൽ അധികൃതരുടെ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഭീഷണി

Update: 2021-06-05 08:07 GMT
By : Web Desk
Advertising

ദേശീയ സുരക്ഷ നിയമ പ്രകാരം കേസ് ചുമത്തുമെന്ന് മാധ്യമ പ്രവർത്തകന് യുപി പൊലീസിന്‍റെ  ഭീഷണി. ഗോരഖ്പൂരിലെ ഗൊരഖ്നാഥ് ക്ഷേത്ര പരിസരത്തെ മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നുവെന്ന ആരോപണത്തിൽ അധികൃതരുടെ പ്രതികരണം ആരാഞ്ഞപ്പോഴാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഭീഷണി. മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം മീഡിയവണിന്.

ഗൊരഖ്നാഥ് ക്ഷേത്രത്തിന് സുരക്ഷ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതരുടെ നടപടി. ക്ഷേത്ര പരിസരത്ത് ജീവിച്ചിരുന്ന പതിനൊന്ന് കുടുംബങ്ങളെയാണ് ജില്ലാ മജിസ്ട്രേറ്റ് കുടിയൊഴിപ്പിച്ചത്. ഒഴിഞ്ഞുപോകാൻ സന്നദ്ധമാണെന്ന്സമ്മതിച്ച് കരാറിൽ കുടുംബങ്ങളുടെ ഒപ്പും അധികൃത൪ തരപ്പെടുത്തിയെന്നാണ് ആരോപണം. കുടുംബങ്ങൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഡൽഹി ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഡിജിറ്റൽ മാധ്യമമായ ഇന്ത്യ ടുമാറോയുടെ മാധ്യമപ്രവ൪ത്തകൻ മസീഉസ്സമാൻ അൻസാരി ജില്ലാ മജിസ്ട്രേറ്റ് കെ വിജയേന്ദ്ര പാണ്ഡ്യനെ നേരിട്ട് വിളിക്കുന്നത്. ഇക്കാര്യത്തിൽ വസ്തുത തേടിയ അൻസാരിയോടാണ് എൻഎസ്എ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി തടവിലിടുമെന്ന് ജില്ല മജിസ്ട്രേറ്റ് കെ വിജയേന്ദ്ര പാണ്ഡ്യ ഭീഷണി മുഴക്കിയത്. പാണ്ഡ്യ ഭീഷണി മുഴക്കുന്നതിന്റെ ശബ്ദ രേഖ മീഡിയ വണിന് ലഭിച്ചു.

മാധ്യമപ്രവ൪ത്തകനെതിരെ ഭീഷണി മുഴക്കിയ ജില്ല മിജിസ്ട്രേറ്റിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് മസീഉസ്സമാൻ അൻസാരി 

Full View

Tags:    

By - Web Desk

contributor

Similar News