വിവാഹഷോപ്പിംഗിന് പോയ വരനെ തട്ടിക്കൊണ്ടുപോയി; അഞ്ച് ലക്ഷം ചോദിച്ച് ഭീഷണി

സൗരബിനെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് രണ്ടര ലക്ഷം രൂപയാക്കി കുറച്ചു.

Update: 2021-06-09 16:03 GMT
Advertising

വിവാഹ ഷോപ്പിംഗിന് പോയ വരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം. ബിഹാറിലെ മണ്‍പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. മായാപൂര്‍ സ്വദേശിയായ സൗരഭ് കുമാറും സുഹൃത്തും വിവാഹത്തിന്റെ ഷോപ്പിങ്ങിനായി ബൈക്കില്‍ പോവുമ്പോള്‍ ആറംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സൗരബിനെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് രണ്ടര ലക്ഷം രൂപയാക്കി കുറച്ചു. പണമടച്ചില്ലെങ്കില്‍ സൗരഭിനെ കൊന്നുകളയുമെന്നും കുറ്റവാളികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ സൗരഭിനെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി. ഇരുവരും മര്‍ദനമേറ്റ് അവശനിലയിലായിരുന്നു. കുറ്റവാളികളില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് മോട്ടോര്‍ സൈക്കിളുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ ഒരു നാടന്‍ തോക്ക്, ഉണ്ട എന്നിവയും പൊലീസ് കുറ്റവാളികളില്‍ നിന്ന് കണ്ടെടുത്തു. ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News