കര്‍ണാടകയില്‍ 14 ദിവസത്തേക്ക് ലോക്ക് ഡൗൺ

സാഹചര്യം നിയന്ത്രിക്കാനായില്ലെങ്കില്‍ ഇനിയും ലോക്ക് ഡൗൺ നീട്ടും.

Update: 2021-04-26 10:34 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് വ്യാപനം പിടിവിട്ടതോടെ 14 ദിവസത്തേക്ക് സംസ്ഥാന വ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതൽ 14 ദിവസത്തേക്ക് ലോക്ക് ഡൗൺ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങൾ രാവിലെ ആറു മുതൽ രാവിലെ 10 മണി വരെ അനുവദനീയമായിരിക്കും.10 മണിക്കു ശേഷം കടകൾ അടയ്ക്കണം. പൊതു ഗതാഗതം പൂർണമായും നിർത്തലാക്കി. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ ലഭ്യമാകൂ. നിർമാണം, ഉത്പാദനം, കൃഷി എന്നീ മേഖലകൾക്ക് നിയന്ത്രണമില്ല. കർണാടകയിലെ എല്ലാ മേഖലകളിലും നിയന്ത്രണം ബാധകമായിരിക്കും. ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി.

സംസ്ഥാനത്തെ ആക്ടീവ് കേസുകളില്‍ ഭൂരിപക്ഷം കേസുകളും ബെംഗളൂരുവിലാണ്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രഖ്യാപിച്ചതെങ്കിലും സാഹചര്യം നിയന്ത്രിക്കാനായില്ലെങ്കില്‍ ഇനിയും ലോക്ക് ഡൌണ്‍ നീട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News