എയർ ആംബുലൻസിൻന്‍റെ ചക്രം ഊരിത്തെറിച്ചു; 'ബെല്ലി ലാൻഡിങ്' നടത്തി ദുരന്തമൊഴിവാക്കി

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെങ്കിലും അതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

Update: 2021-05-07 08:50 GMT
By : Web Desk
Advertising

രോഗിയുമായി പറന്നുപൊങ്ങുന്നതിനിടെ എയര്‍ ആംബുലന്‍സിന്‍റെ ചക്രം ഊരിത്തെറിച്ചു. നാഗ്​പൂരിൽനിന്നുള്ള​ രോഗിയെയും വഹിച്ച്​ പറന്നുപൊങ്ങുന്നതിനിടെയാണ് എയര്‍ ആംബുലന്‍സിന്‍റെ ചക്രം ഊരിത്തെറിച്ചത്. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിൽ ബെല്ലി ലാൻഡിങ്​ നടത്തി ദുരന്തമൊഴിവാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെങ്കിലും അതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോള്‍. രാത്രി 9.09 ആണ് ലാന്‍റിംഗ് സമയം കാണിക്കുന്നത്. രണ്ട് ക്രൂ അംഗങ്ങളും രോഗിയും ബന്ധുവും ഒരു ഡോക്ടറുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ചക്രം ഊരിത്തെറിച്ചത്​ ശ്രദ്ധയിൽപെട്ട ഉടൻ മുംബൈ വിമാനത്താവളത്തിൽ വിളിച്ച്​ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു.

ചക്രമില്ലാതെ ഇറങ്ങുന്നതിനാൽ വിമാനം ഉരസി തീപിടിക്കാനുള്ള സാധ്യത വളരെയേറെയാണ്. അതിനാല്‍ ആവശ്യമായ സുരക്ഷ മുൻകരുതൽ സ്വീകരിച്ചിരുന്നു. അമിത വേഗത്തിൽ നിലംതൊട്ട എയർ ആംബുലൻസ്​ ഏറെ ദൂരം റണ്‍വേയിലൂടെ ഓടിയ ശേഷമാണ് നിയന്ത്രിക്കാനും നിര്‍ത്താനുമായത്. യാത്രക്കാർ സുരക്ഷിതരായിരുന്നു.

ക്യാപ്​റ്റൻ കേസരി സിങ്ങിനെ മന്ത്രി ഹർദീപ്​ സിങ്​ പുരി അഭിനന്ദിച്ചു.

Tags:    

By - Web Desk

contributor

Similar News