"നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കിയാലോ" യോഗി ആദിത്യനാഥിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍
സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് യോഗിയുടെ ആവര്‍ത്തിച്ചുള്ള അവകാശവാദം
Update: 2021-05-04 06:18 GMT
ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. "യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറയുന്നു, അതിനാല്‍ നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു"- പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
No shortage of Oxygen in UP says Yogi. We have decided to rename Nitrogen as Oxygen!🤣 pic.twitter.com/Ow0XklUuxX
— Prashant Bhushan (@pbhushan1) May 4, 2021
കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരായ നിരവധി രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ യു.പിയില്‍ മരിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് യോഗിയുടെ ആവര്‍ത്തിച്ചുള്ള അവകാശവാദം.