സുരേന്ദ്രന്‍ നടത്തിയത് വഴിപാട് മത്സരം; മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ ബിജെപിക്ക് കോന്നിയില്‍ വോട്ടുകള്‍ കുറയുമെന്ന് കോണ്‍ഗ്രസ്സ്

മഞ്ചേശ്വരം മോഡല്‍ ബിജെപി - സിപിഎം കൂട്ട്കെട്ടാണ് ജില്ലയില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇതിന്‍റെ തെളിവുകള്‍ പുറത്ത് വിടുമെന്നും പഴകുളം മധു

Update: 2021-04-17 02:49 GMT
By : Web Desk
Advertising

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ നടത്തിയത് വഴിപാട് മത്സരം മാത്രമാണെന്ന് കെപിസിസി സെക്രട്ടറി പഴകുളം മധു. മഞ്ചേശ്വരം മോഡല്‍ ബിജെപി - സിപിഎം കൂട്ട്കെട്ടാണ് പത്തനംതിട്ടയില്‍ നടന്നതെന്നും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇതിന്‍റെ  തെളിവുകള്‍ പുറത്ത് വിടുമെന്നും പഴകുളം മധു പറഞ്ഞു.

പത്തനംതിട്ടയില്‍ വാശിയേറിയ ത്രികോണ മത്സരം നടന്ന കോന്നിയെ ചൊല്ലിയാണ് പഴകുളം മധുവിന്‍റെ ആരോപണം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വഴിപാട് മത്സരം മാത്രമാണ് മണ്ഡലത്തില് നടത്തിയതെന്നും മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ സുരേന്ദ്രന് കോന്നിയില്‍ വോട്ടുകള്‍ കുറയുമെന്നും പഴകുളം പറഞ്ഞു. മഞ്ചേശ്വരം മോഡല്‍ ബിജെപി - സിപിഎം കൂട്ട്കെട്ടാണ് ജില്ലയില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇതിന്റെ തെളിവുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയം ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് കോണ്‍ഗ്രസിന് അനുകൂലമാവാതെ വിഘടിപ്പിക്കുന്നതിനുള്ള നീക്കമാണ് ജില്ലയില്‍ നടന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയനും കെ. സുരേന്ദ്രനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും പഴകുളം വ്യക്തമാക്കി.

നേരത്തെ കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. യു ജെനീഷ് കുമാര്‍ മണ്ഡലത്തില്‍ കോണ്ഗ്രസ്- ബിജെപി വോട്ട് കച്ചവടം നടന്നതായി ആരോപിച്ചിരുന്നു, ഇതിന് പിന്നാലെയാണ് സിപിഎമ്മിനും ബിജെപിക്കുമെതിരെ ശക്തമായ ആരോപണങ്ങളുമാണ് കോണ്‍ഗ്രസ് രംഗത്ത് വരുന്നത്.

Full View


Tags:    

By - Web Desk

contributor

Similar News