കടൽക്കൊല കേസ്: പരിക്കേറ്റ തൊഴിലാളികൾക്ക് ബോട്ടുടമ നഷ്ടപരിഹാരം നൽകണമെന്ന് സർക്കാർ
ബോട്ടുടമയ്ക്ക് രണ്ട് കോടി അനുവദിച്ചിരുന്നു
Update: 2021-09-27 16:14 GMT
കടലിൽ മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്ന കേസിൽ പരുക്കേറ്റ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ. ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടിയിൽ നിന്ന് സഹായം നൽകണമെന്നാണ് സുപ്രിം കോടതിയിൽ സർക്കാർ പറഞ്ഞത്.
സംഭവ സമയത്ത് ബോട്ടിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളികളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നിലപാട് അറിയിക്കാൻ ബോട്ടുടമയ്ക്ക് കോടതി മൂന്നാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.