ചരിത്രകാരന്‍ പ്രൊഫ.എം.അബ്ദുൽ അലി അന്തരിച്ചു

ഏഴാകാശവും ദൈവീക സിംഹാസനവും, മുഹമ്മദ് നബി ബൈബിൾ പരാമർശങ്ങളിൽ, നാശം വിതക്കുന്ന മദ്യം, മെന്റൽ ഹെൽത്ത് ആൻറ് സ്പിരിച്വലിസം എന്നീ കൃതികളുടെ കർത്താവാണ്

Update: 2022-10-19 06:42 GMT
Advertising

ഫറോക്ക്: ചരിത്രകാരനും ഗ്രന്ഥകർത്താവുമായ പ്രൊഫസർ എം അബ്ദുൽ അലി (77) അന്തരിച്ചു. ദീർഘകാലം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം ബഹ്റൈൻ ഇബ്നു ഹൈതം സ്കൂൾ സ്ഥാപക പ്രിൻസിപ്പൽ, ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ, ഒമാൻ അൽ ബലാഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ, ഫുജൈറ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ, ജിദ്ദ ഷാതി അൽനൂർ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ, ഖത്തർ മിഡിൽ ഈസ്റ്റ് റിസർച്ച് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഏഴാകാശവും ദൈവീക സിംഹാസനവും, മുഹമ്മദ് നബി ബൈബിൾ പരാമർശങ്ങളിൽ, നാശം വിതക്കുന്ന മദ്യം, മെന്റൽ ഹെൽത്ത് ആൻറ് സ്പിരിച്വലിസം എന്നീ കൃതികളുടെ കർത്താവാണ്.

ഭാര്യ: പി.എസ്.എം.ഒ. കോളേജ് റിട്ട. പ്രൊഫസർ ടി.യു. ബീപാത്തു. മക്കൾ: അമീന അലി, അൻജും അലി, പരേതയായ ആയിശ സ്മിത. മരുമക്കൾ: ഡോ. അൻവർ, റിയാസ് (ഇരുവരും ഖത്തർ ) ഡോ.ഷുക്കൂർ രണ്ടത്താണി (അജ്മാൻ)ഖബറടക്കം ഇന്ന് രാത്രി ഒമ്പതിന് ഫറോക് പുറ്റേക്കാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News