വന്ദേഭാരത് പദ്ധതിയുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു; ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 20 സർവീസുകൾ

ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സർവീസുകൾ, കേരളത്തിലേക്ക് 7 സർവീസുകൾ.

Update: 2020-07-09 20:07 GMT
Advertising

പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂലൈ 16 മുതൽ 31 വരെ നീളുന്ന ഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സർവീസുകളാണ് ഉള്ളത്. കേരളത്തിലേക്ക് 7 സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഉള്ളത്. മസ്കത്തിൽ നിന്ന് ആറും സലാലയിൽ നിന്ന് ഒരു സർവീസുമാണ് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മസ്കത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങൾ വീതവും സലാലയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാനവുമാണ് ഉള്ളത്. ജൂലൈ 21 ചൊവ്വാഴ്ചയാണ് കേരളത്തിലേക്കുള്ള സർവീസുകൾ തുടങ്ങുന്നത്.

മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ് ആദ്യ ഘട്ടത്തില്‍ വിമാനങ്ങളുള്ളത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എംബസിയിൽ രജിസ്റ്റർ ചെയ്തവർ യാത്രാ സന്നദ്ധത അറിയിക്കണം. ഇതിനായി എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് നൽകുകയാണ് വേണ്ടത്.

Tags:    

Similar News