തിരൂര്‍ സ്റ്റേഷന്റെ പേര് 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍' എന്നാക്കും: പി കെ കൃഷ്ണദാസ്
പി കെ കൃഷ്ണദാസും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് പേര് മാറ്റുന്ന വിവരം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്
തിരൂര്‍: കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളില്‍ ഒന്നായ തിരൂര്‍ സ്റ്റേഷന്റെ പേര് 'തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍' എന്നാക്കി മാറ്റുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്. പി കെ കൃഷ്ണദാസും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് പേര് മാറ്റുന്ന വിവരം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വിഡിയോയും അദ്ദേഹം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചു.
ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ റെയില്‍വേ മന്ത്രി അശ്വിനി വിഷ്ണുവിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചേഴ്‌സ് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ടുള്ള ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചെന്നും അത് അംഗീകരിക്കുമെന്ന ശുഭപ്രതീക്ഷയിലാണെന്നും കൃഷ്ണദാസ് പറഞ്ഞു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അമൃത ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിച്ചു വരികയാണ്.