ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ച സ്വാഗതം ചെയ്ത് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍
Update: 2018-08-11 06:12 GMT
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയും ഫലസ്തീന്‍ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും തമ്മില്‍ ദോഹയില്‍ നടത്തിയ ചര്‍ച്ചയെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്‌തു
ചര്‍ച്ച ക്രിയാത്മകവും ഫലപ്രദവുമായിരുന്നുവെന്ന് പിഎല്‍ഒ നേതാവ് സഈബ് എറികത് പറഞ്ഞു. ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമീറിെൻറ നിലപാടുകളെയും സമീപനങ്ങളെയും മഹ്മൂദ് അബ്ബാസ് പ്രശംസിച്ചതായി എറികത് വ്യക്തമാക്കി. ഇസ്രായേലിെൻറ തലസ്ഥാനമായി ജറൂസലേമിനെ അംഗീകരിക്കാനും യുഎസ് എംബസി മാറ്റാനുമുള്ള അമേരിക്കന്‍ ഭരണൂകടത്തിെൻറ തീരുമാനങ്ങളെ തള്ളിക്കളഞ്ഞ ഖത്തറിെൻറ നിലപാട് അബ്ബാസ് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അനുരജ്ഞനമാണ് തെൻറ മുന്തിയ പരിഗണനയെന്ന് ഫലസ്തീന്‍ പ്രസിഡൻറ് അമീറിനെ അറിയിച്ചതായും ഡോ.എറികത് പറഞ്ഞു