ഇസ്രയേല്‍ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഗസയിലെ കുടുംബങ്ങള്‍ക്കായി ഖത്തറിന്റെ ധനസഹായ പദ്ധതി

ഗസയിലെ വിദ്യാഭ്യാസ മേഖലയില്‍ ഖത്തര്‍ നടപ്പാക്കാന്‍ പോകുന്ന വിവിധ പദ്ധതികള്‍ക്ക് പുറമെയാണ് പുതിയ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2018-11-09 02:29 GMT
Advertising

ഇസ്രയേല്‍ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഗസയിലെ കുടുംബങ്ങള്‍ക്കായി ഖത്തര്‍ ധനസഹായ പദ്ധതി നടപ്പാക്കുന്നു. അഞ്ച് മില്യണ്‍ ഡോളറാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക. ഓരോ കുടുംബത്തിനും 100 ഡോളര്‍ വീതം നല്‍കുന്ന രീതിയിലാണ് സഹായ പദ്ധതി.

ഗസയിലെ വിദ്യാഭ്യാസ മേഖലയില്‍ ഖത്തര്‍ നടപ്പാക്കാന്‍ പോകുന്ന വിവിധ പദ്ധതികള്‍ക്ക് പുറമെയാണ് പുതിയ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തരമായ അഞ്ച് മില്യണ്‍ ഡോളറിന്‍റെ സഹായമാണ് ഗസയിലെ കുടുംബങ്ങള്‍ക്ക് എത്തിക്കുക. അമ്പതിനായിരം കുടുംബങ്ങള്‍ക്ക് 100 ഡോളര്‍ വീതം നല്‍കാനാണ് തീരുമാനമെന്ന് ഗസ പുനര്‍നിര്‍മ്മാണ ദേശീയ സമിതി തലവന്‍ മുഹമ്മദ് ഇസ്മയില്‍ ഇമാദി വ്യക്തമാക്കി.

Full View

ഗസ മുനമ്പിലെ ജനങ്ങള്‍ക്ക് ഖത്തറിന്‍റെ പൂര്‍ണ പിന്തുണ ഉറപ്പാക്കുന്നതാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹായ പദ്ധതികളെന്ന് ഇമാദി വ്യക്തമാക്കി. ഹമാസ് അധികൃതരുമായി സഹകരിച്ച് നടത്തിയ സര്‍വേ പ്രകാരമാണ് ഇതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ സഹകരണതതോടെ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ നടത്തി വരുന്നത്.

Tags:    

Similar News