ഖത്തറില്‍ തൊഴില്‍ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം

ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിലും മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.

Update: 2018-11-11 02:10 GMT
Advertising

ഖത്തറില്‍ തൊഴില്‍ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം. ഓരോരുത്തരുടെയും തൊഴില്‍ കരാര്‍ കാലാവധിയുടെ നിജസ്ഥിതി സ്വയം പരിശോധിച്ചറിയാന്‍ തൊഴിലാളികളെ സഹായിക്കുന്നതാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം.

ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിലും മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഈ പേജില്‍ കയറി തങ്ങളുടെ ഐ.ഡി കാര്‍ഡ് നമ്പറുകള്‍ നല്‍കിയാല്‍ ആര്‍ക്കും അവരവരുടെ തൊഴില്‍ വിസയുടെ കാലാവധിയും അതിന്‍റെ സാധുതയും തിരിച്ചറിയാം.

ഒരോരുത്തരുടെയും തൊഴില്‍ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുന്നത്. രാജ്യം വിടാന്‍ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമായ അഞ്ച് ശതമാനം തൊഴിലാളികളുടെ പട്ടികയിലുണ്ടോയെന്ന കാര്യവും ഈ സംവിധാനത്തിലൂടെ തിരിച്ചറിയാന്‍ കഴിയും.

Full View

കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കി വരുന്നത്. അതിനിടെ രാജ്യത്ത് നടപ്പാക്കിയ പുതിയ എക്സിറ്റ് സംവിധാനത്തോടുള്ള ജനങ്ങളുടെ പ്രതികരണം അറിയാനായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനവുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടി്ടടുണ്ട്

Tags:    

Similar News