മിനാ തണുപ്പിക്കാന്‍ കൃത്രിമ മഴ

ഹജ്ജിന്റെ ഭാഗമായി ഹാജിമാര്‍ ഏറെ സമയം കഴിയുന്ന തമ്പുകളെ തണുപ്പിക്കാനാണ് കൃത്രിമ മഴ

Update: 2018-08-15 04:43 GMT
Advertising

മിനാ തമ്പുകള്‍ക്ക് മേലെയുള്ള ശീതീകരണ മഴയുടെ പരീക്ഷണം പൂര്‍ത്തായായി. ഹാജിമാരെ സ്വീകരിക്കാന്‍ സജ്ജമാണിത്. ഹജ്ജിന്റെ ഭാഗമായി ഹാജിമാര്‍ ഏറെ സമയം കഴിയുന്ന തമ്പുകളെ തണുപ്പിക്കാനാണ് കൃത്രിമ മഴ.

തീ കൊടുത്താലും കത്തില്ല. അതാണ് മിനയില്‍ ഇപ്പോഴുള്ള ടെന്റുകളുടെ പ്രത്യേകത. പക്ഷേ, കത്തുന്ന ചൂടില്‍ ടെന്റിനകം തണുത്താലും പുറം വേവും. അത് കുറക്കാനാണ് ഈ മഴ. ആയിരക്കണക്കിന് ടെന്റുകള്‍ ഉള്ള മിനാ താഴ്‌വരയില്‍ ഉടനീളം ഈ മഴയുണ്ടാകും. അന്തരീക്ഷത്തിന്റെ താപനില കുറച്ചെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. അത് ഫലം കാണുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ അനുഭവം. ഇത്തവണ കൂടുതല്‍ മേഖലയിലുണ്ടാകും ഈ മഴ.

ഹജ്ജിന് ഹാജിമാര്‍ അറഫയിലേക്ക് പുറപ്പെടുന്നത് ഈ തമ്പുകളില്‍ നിന്നാണ്. അറഫാ സംഗമം കഴിഞ്ഞ് ഹാജിമാര്‍ തങ്ങുന്നതും ഇവിടെയാണ്. 20 ലക്ഷത്തിലേറെ പേര്‍ തങ്ങുന്ന ഈ താഴ്‌വരയില്‍ ഈര്‍പ്പം ഏറെ വേണം.അതിനാല്‍ തന്നെ മഴ ആശ്വാസമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

Tags:    

Similar News