എത്യോപ്യ-എറിത്രിയ സമാധാന കരാര്‍ സൌദിയില്‍ ഒപ്പുവെക്കും
20 വര്‍ഷം നീണ്ട യുദ്ധത്തിന് അറുതിവരുത്തിക്കൊണ്ടാണ് ചരിത്രപ്രധാന കരാര്‍ രൂപപ്പെടുന്നത്
എത്യോപ്യ-എറിത്രിയ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന കരാര്‍ സൌദിയില്‍ വെച്ച് ഒപ്പുവെക്കും. ഞായറാഴ്ച ജിദ്ദയില്‍ വെച്ചാണ് കരാര്‍ ഒപ്പു വെക്കല്‍. സല്‍മാന്‍ രാജാവിന്റേയും ഐകര്യാഷ്ട്രസഭ സെക്രട്ടറി ജനറലിന്റേയും നേതൃത്വത്തിലാകും യോഗം.
20 വര്‍ഷം നീണ്ട യുദ്ധത്തിന് അറുതിവരുത്തിക്കൊണ്ടാണ് ചരിത്രപ്രധാന കരാര്‍ രൂപപ്പെടുന്നത്. 90കളില്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കമാണ് നീണ്ട യുദ്ധത്തിന് കാരണമായത്. എത്യേപ്യന്‍ പ്രധാന മന്ത്രി ഉബയ്യ് അഹ്മദ്, ഐരിത്ര്യ പ്രസിഡന്‍റ് ഇസായിസ് അഫോര്‍ഖിയും തമ്മില്‍ ധാരണയിലത്തെിയതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി തുറന്നുകൊടുത്തത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ജൂലൈയില്‍ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് യുദ്ധം അവസാനിപ്പിക്കാനും സമാധാന കരാര്‍ ഒപ്പുവെക്കാനും തീരുമാനിച്ചത്.
സമാധാന കരാറിന്‍െറ ഒൗദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങാണ് ജിദ്ദയില്‍ സല്‍മാന്‍ രാജാവിന്‍െറ സാന്നിധ്യത്തില്‍ നടക്കുക. യു എഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസ്, സല്‍മാന്‍ രാജാവ് എന്നിവരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ജിദ്ദയിലാണ് സമാധാന കരാര്‍ യോഗം. യു.എന്‍ സെക്രട്ടറി ജനറലിന് രാജാവ് പ്രത്യേകം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. എത്യേപ്യന്‍ പ്രധാന മന്ത്രി ഉബയ്യ് അഹ്മദ്, എറിത്രിയ പ്രസിഡന്‍റ് ഇസായിസ് അഫോര്‍ഖി എന്നിവര്‍ക്ക് പുറമെ ആഫ്രിക്കയിലേക്കുള്ള യു.എന്‍ പ്രതിനധി മൂസ ഫഖി മുഹമ്മദും ചടങ്ങില്‍ സംബന്ധിക്കും.