യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ ഹൂതികളും യമന്‍ സര്‍ക്കാറും പങ്കെടുക്കും
രാഷ്ട്രീയ പരിഹാരം വേണമെന്ന ആവശ്യം സൌദിയും ആവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സഭയാണ് മധ്യസ്ഥ നീക്കം നടത്തുന്നത്.
യമനില്‍ യുദ്ധമവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളില്‍ ഹൂതികളും യമന്‍ സര്‍ക്കാറും പങ്കെടുക്കും. രാഷ്ട്രീയ പരിഹാരം വേണമെന്ന ആവശ്യം സൌദിയും ആവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സഭയാണ് മധ്യസ്ഥ നീക്കം നടത്തുന്നത്.
രണ്ടാഴ്ചക്കകം സമാധാന ചര്‍ച്ച തുടങ്ങാനാണ് ഐക്യരാഷ്ട്ര സഭാ നീക്കം. നേരത്തെ നേതൃത്വം കൊടുത്ത മാര്‍ട്ടിന്‍ ഗ്രിഫിത്താണ് യു.എന്‍ ദൂതന്‍. യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് അമേരിക്ക. രാഷ്ട്രീയ പരിഹാരമാണ് യു.എന്‍ ലക്ഷ്യം. ഇതാണ് സൌദി അറേബ്യയും ആവശ്യപ്പെടുന്നത്. പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയെ നിലനിര്‍ത്തിയുള്ള രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആവര്‍ത്തിച്ചു.
സെപ്തംബറില്‍ നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ചക്കെത്തുന്ന ഹൂതി നേതാക്കളെ പിടികൂടുമോ എന്ന ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത്. പുതിയ ചര്‍ച്ചാ സാഹചര്യത്തില്‍ ഇതിനുള്ള പരിഹാരമുണ്ടാകും. തടസ്സമൊന്നും ഉണ്ടായില്ലെങ്കില്‍ യുദ്ധമവസാനിപ്പിക്കാനുള്ള നീക്കം കൂടിയാകും ഇനിയുള്ള ചര്‍ച്ച.