ഇറാഖ് പ്രസിഡന്‍റ് ബർറാം സാലിഹിന് സൌദിയില്‍ സ്വീകരണം നല്‍കി

റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ സല്‍മാന്‍ രാജാവാണ് പ്രസിഡന്‍റിനെ സ്വീകരിച്ചത്. എണ്ണ മേഖലയിലടക്കമുള്ള സഹകരണം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.

Update: 2018-11-18 19:22 GMT
Advertising

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാഖ് പ്രസിഡന്‍റ് ബർറാം സാലിഹിന് സൌദിയില്‍ സ്വീകരണം നല്‍കി. റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ സല്‍മാന്‍ രാജാവാണ് പ്രസിഡന്‍റിനെ സ്വീകരിച്ചത്. എണ്ണ മേഖലയിലടക്കമുള്ള സഹകരണം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.

സൽമാൻ രാജാവുമായി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ഒക്ടോബർ രണ്ടിനാണ് ബർറാം സാലിഹ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. മേഖലയിലെ വിവിധ രാജ്യങ്ങളിൽ സന്ദർശനം ആരംഭിച്ചിരിക്കുകയാണദ്ദേഹം.

സൗദിയും ഇറാഖും തമ്മിൽ അടുത്ത കാലത്തായി ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെട്ടിട്ടുണ്ട്. മികച്ച എണ്ണോത്പാദകരായ ഇറാഖ് ഉത്പാദന നിയന്ത്രണത്തില്‍ സൌദിയുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. വിവിധ നയതന്ത്ര വിഷയങ്ങളും ചര്‍ച്ചായി. ജോർഡനിലേക്കാണ് ബര്‍റാമിന്‍റെ അടുത്ത യാത്ര.

Tags:    

Similar News