ഇന്ത്യക്ക് അനായാസ ജയം
ഒന്നാം ഏകദിനത്തില്‍ ആധികാരിക ജയം നേടിയ ടീം ഇന്ത്യ മാറ്റങ്ങളൊന്നും കൂടാതെയാണ് കളം പിടിച്ചത്. മധ്യനിര ബാറ്റ്സ്മാന്‍ സീന്‍ വില്യംസ്
സിംബാബ്‍വേക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം. 126 റണ്‍ വിജയ ലക്ഷ്യത്തോടെ പാഡണിഞ്ഞ ഇന്ത്യ 26.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 33 റണ്‍സെടുത്ത കെഎല്‍ രാഹുലിന്‍റെയും 39 റണ്‍സെടുത്ത മലയാളി താരം കരുണ്‍ നായരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 44 പന്തുകളില്‍ നിന്നും 41 റണ്‍സുമായി അമ്പാടി റായിഡു അജയ്യനായി നിലകൊണ്ടു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ആതിഥേയര്‍ കേവലം 126 റണ്‍സിന് എല്ലാവരും പുറത്തായി. 53 റണ്‍സെടുത്ത സിബന്തയുടെ ചെറുത്തുനില്‍പ്പാണ് സിംബാബ്‍വേയുടെ സ്കോറിന് അല്‍പ്പമെങ്കിലും മാന്യത പകരാന്‍ സഹായകരമായത്. രണ്ടാം ഏകദിനം കളിക്കുന്ന ലെഗ്സ്പിന്നര്‍ ചഹാല്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ സ്രാനും കുല്‍ക്കര്‍ണിയും രണ്ട് വീതം ഇരകളെ സ്വന്തമാക്കിയപ്പോള്‍ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ ബൂംറയും അഷ്കര്‍ പട്ടേലും പങ്കിട്ടു.